ചേരാനല്ലൂരില്‍ കോളിളക്കം സൃഷ്ടിച്ച ആഡംബര കാർ അപകടക്കേസിലെ പ്രതിയായ ജഡ്ജി ഇന്ന് മുതല്‍ വീണ്ടും കോടതി നടപടികളിലേക്ക് കടക്കും.വാഹനാപകടക്കേസുകള്‍ പരിഗണിക്കുന്ന കോടതിയിലാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്.അപകടത്തിന് പിന്നാലെ കോടതിയില്‍ ഹാജരാകാതിരുന്ന ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസുകളില്‍ ഹാജരാകാൻ ഇരിങ്ങാലക്കുട അഡീഷണല്‍ സെഷൻസ് കോടതി നോട്ടീസ് അയച്ചത്.അപകടത്തിനിടയാക്കിയ ബെൻസ് കാർ ഓടിച്ചിരുന്നത് ഈ ജഡ്ജിയുടെ 17 വയസ്സുള്ള മകനായിരുന്നു. അപകടത്തില്‍ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മക്കളാണ് ഹർജിയുമായി എത്തിയത്.
ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: പ്രതിയായ ജഡ്ജി ഇന്ന് മുതല്‍ കോടതി ചുമതലകളിലേക്ക്
