കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെ വിമര്‍ശിച്ച ഫേസ്ബുക്കില്‍ പോസ്റ്റില്‍ സിപിഎം നേതാവ് അഡ്വ. കെ.എസ് അരുണ്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞു. അരുണ്‍ കുമാറിന്റെ ഹരജിയില്‍ ഹൈക്കോടതിയുടേതാണ് നടപടി. ചോദ്യം ചെയ്യണമെങ്കില്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ആഭ്യന്തരമന്ത്രിയുടെ വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവെച്ചെന്നാരോപിച്ച് അരുണ്‍ കുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ് സുബിജ നല്‍കിയ പരാതിയിലായിരുന്നു നടപടി. മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍.അരുണ്‍ കുമാറിന് പുറമെ ‘പോരാളി ഷാജി’ ഫേസ്ബുക്ക് പേജിനെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തത്.മന്ത്രിയുടെ വിദേശയാത്രക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുവെന്നും ഉയര്‍ന്ന നിരക്കിലുള്ള വിമാന ടിക്കറ്റ് വേണമെന്ന് മന്ത്രിയുടെ ഭാര്യ വാശി പിടിച്ചുവെന്നും ഒരു ടിക്കറ്റിന് നാല് ലക്ഷം രൂപ വീതം ചെലവഴിച്ചുവെന്നുമായിരുന്നു പ്രചാരണം.കൂടാതെ 17 പേര്‍ വിദേശ സന്ദര്‍ശനം നടത്തിയെന്ന വ്യാജ വിവരങ്ങളും പ്രചരിപ്പിച്ചിരുന്നു. ഈ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചതിലൂടെ ആഭ്യന്തരമന്ത്രിയുടെയും കുടുംബത്തിന്റെയും ഖ്യാതിക്ക് ഭംഗം വരുത്തിയതായാണ് എഫ്‌ഐആറില്‍ പറയുന്നത്.
ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ്; കെ.എസ് അരുണ്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞു
