വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന വിധി: സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീയുടെ വസ്ത്രമഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ സ്പർശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്‌ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. ഹൈക്കോടതി വിധിന്യായത്തിലെ ചില നിരീക്ഷണങ്ങൾ തീർത്തും അപകീർത്തികരവും അനുചിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.വിധിന്യായത്തിൽ അങ്ങേയറ്റം ആക്ഷേപകരമായ പരാമർശങ്ങളുണ്ടെന്ന് ബിഹാർ അഡ്വക്കേറ്റ് ജനറൽ എസ്.ഡി. സഞ്ജയിയോട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കുറ്റവിമുക്തനാക്കപ്പെട്ട പ്രതിയുടെ വാദം കൂടി കേട്ടതിനു ശേഷമേ ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ സുപ്രീം കോടതിക്ക് സാധിക്കൂ. അതിനാൽ ലോക്കൽ പോലീസ് മുഖേന പ്രതിക്ക് നോട്ടീസ് ലഭിച്ചുവെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. പ്രതിയുടെ ഭാഗം വിശദമായി കേട്ട ശേഷം കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.സ്ത്രീയുടെ സൽവാർ അഴിക്കാൻ ശ്രമിച്ചതും മാറിടത്തിൽ അമർത്തി ലൈംഗികമായി അതിക്രമം നടത്തിയതും ബലാത്സംഗശ്രമമായി കണക്കാക്കാനാകില്ലെന്നായിരുന്നു പട്‌ന ഹൈക്കോടതിയുടെ വിലയിരുത്തൽ. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായോ അല്ലെങ്കിൽ അതിനുള്ള ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയുള്ള പരസ്യമായ നടപടികളോ തെളിയിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇത് ബലാത്സംഗശ്രമമല്ലെന്നും, പരമാവധി സ്ത്രീത്വത്തെ അപമാനിക്കൽ എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ മാത്രമേ വരൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 511 വകുപ്പുകൾ പ്രകാരം പ്രതിക്ക് ലഭിച്ചിരുന്ന ശിക്ഷ ഹൈക്കോടതി റദ്ദാക്കുനേരത്തെ സമാനമായ രീതിയിൽ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിവാദ വിധി സുപ്രീം കോടതി റദ്ദാക്കിയ ഘട്ടത്തിലാണ് പട്‌ന ഹൈക്കോടതിയുടെ ഈ ഉത്തരവും ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതും വസ്ത്രത്തിന്റെ ചരട് പൊട്ടിച്ചതും കലുങ്കിനടിയിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്നായിരുന്നു അന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നത്. അത്തരം വിധികൾ റദ്ദാക്കി ലൈംഗികാതിക്രമ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പുലർത്തേണ്ട സംവേദനക്ഷമതയെക്കുറിച്ച് സുപ്രീം കോടതി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ മാർഗ്ഗനിർദ്ദേശങ്ങളെ പോലും കാറ്റിൽപ്പറത്തിക്കൊണ്ടാണ് പട്‌ന ഹൈക്കോടതി വീണ്ടും സമാന നിരീക്ഷണം നടത്തിയതെന്ന് മുതിർന്ന അഭിഭാഷകരായ ശോഭാ ഗുപ്തയും എച്ച്.എസ്. ഫൂൽക്കയും സുപ്രീം കോടതിയെ ധരിപ്പിച്ചു. തുടർന്നാണ് പരമോന്നത കോടതി കേസിൽ നേരിട്ട് ഇടപെട്ടത്.കയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *