വീട്ടില്‍ അതിക്രമിച്ചുകയറി 88-കാരിയെ മാനഭംഗപ്പെടുത്തിയ കേസ്; 24-കാരന് 30 വര്‍ഷം കഠിനതടവും പിഴയും

88 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിന് 30 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കിടങ്ങൂർ മംഗളാരാം കാഞ്ഞിരക്കാട്ട് പ്രസാദിനെയാണ് (24) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. കോടതി വിധിച്ച പിഴത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായിട്ടുണ്ട്.2022 ജനുവരി 10-നായിരുന്നു നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. കിടങ്ങൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്. കേസിന്റെ വിചാരണ വേളയില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ആകെ 19 സാക്ഷികളെ വിസ്തരിക്കുകയും 22 പ്രമാണങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *