തലശ്ശേരി ഫസല്‍ വധക്കേസ്; നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. തൂവാല കണ്ടെത്തിയതായി കൊച്ചിയിലെ സിബിഐ കോടതിയില്‍ അറിയിച്ചു.തൊണ്ടിമുതല്‍ കാണാതായതില്‍ കൊച്ചി സിബിഐ കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.സിജെഎം കോടതി കസ്റ്റഡിയില്‍ നിന്നാണ് തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കാണാതായത്. എലി കൊണ്ടുപോയെന്നാണ് തൂവാല ഉണ്ടായിരുന്ന കവറില്‍ എഴുതിയിരുന്നത്.ഫസലിന്റെ രക്തം കലർന്ന തൂവാലയാണ് കേസിലെ നിർണായക തെളിവ്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിന്‍റെ വധത്തിന് പിന്നില്‍ ആർഎസ്എസും ബിജെപിയുമാണെന്ന് വരുത്താൻ തൂവാല കൊണ്ടുപോയെന്നായിരുന്നു പരാതി. അതേസമയം, തൂവാലയുടെ ഫോറൻസിക് പരിശോധന അടക്കം പൂർത്തിയായതാണെന്നും തൊണ്ടി നഷ്ടപ്പെട്ടത് കാര്യമായി ബാധിക്കില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *