തമിഴ്നാട്ടിലെ കരൂരില്‍ ഉണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി ജോസഫ് വിജയ്, മന്ത്രി ആഥവ് അർജുന എന്നിവർക്കെതിരെയാണ് ഡിഎംകെ സെക്രട്ടറി ആർ.എസ്.ഭാരതി ഹർജി നല്‍കിയത് .സാക്ഷികളെ സ്വാധീനിക്കുന്ന പ്രസ്താവനകളില്‍ നിന്നും നടപടികളില്‍ നിന്നും ഇരുവരേയും തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും ഞങ്ങള്‍ നിയന്ത്രിക്കണമെന്നാണോ ആഗ്രഹിക്കുന്നുതെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും കോടതി ചോദിച്ചു. നിങ്ങള്‍ സ്വന്തമായി പ്രസംഗം നടത്തുന്നു. സിബിഐയെ അന്വേഷണത്തിനായി നിയോഗിച്ച ഒരു വിഷയത്തില്‍, ഒരു രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനയ്ക്കെതിരെ സുപ്രീം കോടതി എങ്ങനെയാണ് ഉത്തരവുകള്‍ നല്‍കുന്നതെന്നും കോടതി ഡിഎംകെ ജനറല്‍ സെക്രട്ടറി ആർ. എസ്. ഭാരതിയോട് ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഒരു പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഡിഎംകെ ഹർജി പിൻവലിച്ചു.2025 സെപ്റ്റംബറില്‍ കരൂരില്‍ നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചിരുന്നു. കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് 20 ലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു.
കരൂര്‍ ദുരന്തം; വിജയ്ക്കെതിരായ ഹര്‍ജിയില്‍ ഡിഎംകെയെ ശകാരിച്ച് സുപ്രീം കോടതി
