വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ഭാസ്കർ ജില്ലാ കോടതിയെ സമീപിച്ചത്. കേസില്‍ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും അപേക്ഷ നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം. മുൻകൂർ ജാമ്യഹർജി ജൂലൈ 3ന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
കാഫിര്‍ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, മുൻകൂര്‍ ജാമ്യം തേടി റിബേഷ് രാമകൃഷ്ണനും
