ശബരിമല സ്വര്‍ണക്കൊള്ള കേസ്; കുറ്റപത്രം വൈകും, ദ്വാരപാലകശില്‍പ്പ കേസില്‍ തുടരന്വേഷണവുമായി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസില്‍ കുറ്റപത്രം വൈകും. ദ്വാരപാലകശില്‍പ്പ കേസില്‍ തുടരന്വേഷണവുമായി എസ്‌ഐടി.2025ല്‍ പാളികള്‍ കടത്തിയതിലും തുടരന്വേഷണം നടത്തും. മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. 2019 ൻ്റെ തുടർച്ചയാണ് 2025 ലേതെന്ന് എസ്‌ഐടി പറയുന്നു. ശബരിമലയില്‍ നിന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം പാളികളില്‍ നിന്നും വീണ്ടും സാമ്പിള്‍ ശേഖരിക്കും. ഈ മാസപൂജയ്‌ക്ക് നട തുറക്കുമ്പോള്‍ സാമ്പിള്‍ ശേഖരിക്കും.

Leave a Reply

Your email address will not be published. Required fields are marked *