ന്യൂഡല്‍ഹി:പാസ്‌പോര്‍ട്ട് താത്‌ക്കാലികമായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ സമർപ്പിച്ച ഹർജി അടുത്ത മാസം പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഹർജി നവംബർ 2ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു. ഉംറ തീര്‍ഥാടനത്തിനും മറ്റും സൗദി അറേബ്യയിലേക്ക് പോകാനാണ് പാസ്‌പോർട്ട് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖ് കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം മാറ്റിവച്ചത്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയാണ് സിദ്ദിഖ് കാപ്പൻ അപേക്ഷ സമര്‍പ്പിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി പിടിച്ചെടുത്ത വ്യക്തിഗത വസ്തുക്കള്‍ തിരിച്ചുനല്‍കണമെന്നും ഹർജിയിൽ പറയുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ പാസ്‌പോര്‍ട്ട് തിരികെ സമര്‍പ്പിക്കാമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് തേടി യുപി പൊലീസിന് നേരത്തെ കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു.2020 ഒക്‌ടോബറിലാണ് യുപിയിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യുന്നത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം കലാപം ഉണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് മാധ്യമപ്രവർത്തകനെ തടവിലാക്കിയത്. രാജ്യദ്രോഹം, ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.ശേഷം 2022 സെപ്റ്റംബർ 9ന് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. നിരവധി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനായ ശേഷം അടുത്ത ആറ് മാസത്തേക്ക് കാപ്പൻ ഡൽഹിയിൽ തുടരണമെന്നും എല്ലാ ആഴ്‌ചയും തിങ്കളാഴ്ച നിസാമുദ്ദീൻ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും തുടങ്ങി നിരവധി ഉപാധികൾ ഇതിൽ ഉൾപ്പെടുന്നു. ആറ് മാസത്തിന് ശേഷമേ കേരളത്തിലേക്ക് മടങ്ങാൻ സാധിക്കൂവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നിലവിൽ സിദ്ദിഖ് ജന്മനാട്ടിലാണ്.നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നാല് പേർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും യുഎപിഎയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസിലെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. കാപ്പന്‍റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ചും തള്ളിയതിന് പിന്നാലെയാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. നീണ്ട 28 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് സിദ്ദീഖ് കാപ്പന്‍ മോചിതനാകുന്നത്.
Related Posts
എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രധാന ഇടപെടലുമായി ഡൽഹി ഹൈക്കോടതി
- law-point
- December 24, 2025
- 0
ഡൽഹി: എയർ പ്യൂരിഫയറുകളെ മെഡിക്കൽ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രധാന ഇടപെടലുമായി ഡൽഹി […]
പിണറായി വിജയന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം തടഞ്ഞ് ഹൈക്കോടതി
- law-point
- October 26, 2026
- 0
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സി.എം.ആര്.എല്‍- എക്സാലോജിക് കേസില്‍ വിജിലന്‍സ് അന്വേഷണം […]
കേരളത്തിന്റെ ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്ലാമിന്റെ ഹർജി; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്
- law-point
- August 24, 2026
- 0
ന്യൂഡൽഹി: കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ […]
