ഗണ്‍മാൻമാര്‍ യൂത്ത് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മര്‍ദിച്ച കേസ്; ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല

നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാൻമാർ യൂത്ത് കോണ്‍ഗ്രസ്‌ പ്രവർത്തകരെ മർദിച്ച കേസില്‍ പ്രോസിക്യൂഷന് നിയമോപദേശം ലഭിച്ചു.പ്രതികള്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ തുടർ നടപടിയുമായി മുന്നോട്ട് പോകും. ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. അതേസമയം പ്രതികളെ ഇന്ന് എസ്‌ഐടി ചോദ്യം ചെയ്യും.കേസിലെ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാൻ അനില്‍കുമാർ, സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപ്, പോലിസ് ഉദ്യോഗസ്ഥരായ അരുണ്‍, വിപിൻ, ഷൈജു എന്നിവരെ എസ് ഐ ടി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രതികളെ ചോദ്യം ചെയ്യാമെന്ന് മുൻ‌കൂർ ജാമ്യ ഉത്തരവില്‍ കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. അതേസമയം കേസില്‍ തത്കാലം ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല എന്നാണ് പ്രോസിക്യൂഷന്‍റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *