13 വയസുകാരി സഹപാഠികളില്‍ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയില്‍ മൂന്ന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികള്‍ക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് ലൈംഗികാതിക്രമ വിവരം പുറത്തുവന്നത്. തുടർന്ന് സ്കൂള്‍ അധികൃതർ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട കൂടല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.11 പ്രതികളില്‍ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണ്. ഈ കുട്ടിയുടെ വീട്ടില്‍ വച്ചും പീഡനം നടന്നിരുന്നു. പുറത്തു നിന്നുള്ളവരും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളില്‍ ചിലർ പ്രായപൂർത്തിയാകാത്തവരായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുക. കുട്ടിയുടെ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, മറ്റ് സാഹചര്യ തെളിവുകള്‍ എന്നിവ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ടയില്‍ 13കാരിക്ക് നേരെ സഹപാഠികളുടെ ലൈംഗികാതിക്രമം; പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടി; വിദ്യാര്‍ഥികള്‍ക്കെതിരെ പോക്സോ കേസ്
