അട്ടപ്പാ‌ടി മധു കേസ്: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോ‌ടതിയില്‍, ഒന്നാം പ്രതി ഹുസൈനെ വെറുതെവി‌ട്ടതില്‍ അപ്പീല്‍

അട്ടപ്പാടി മധു കേസില്‍ സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍. കേസിലെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കി.തെളിവുകള്‍ കൃത്യമായി ഹൈക്കോടതി പരിഗണിച്ചില്ല എന്നാണ് വാദം. സാക്ഷി മൊഴികളും പരിഗണനയ്ക്കെടുത്തില്ല. ഹീന കുറ്റകൃത്യമാണ് ഹുസൈൻ നടത്തിയതെന്നും സംസ്ഥാന സർക്കാർ ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോണ്‍സെല്‍ അല്‍ജോ കെ ജോസഫ് ആണ് അപ്പീല്‍ സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *