മാനഭംഗ കേസ് പ്രതിയായ ഇന്ത്യക്കാരന്റെ യുഎസ് പൗരത്വം കോടതി റദ്ദാക്കി

മാനഭംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വംശജൻ ഗുർമീത് സിംഗിൻ്റെ പൗരത്വം ന്യൂ യോർക്ക് ഈസ്റ്റേണ്‍ ഡിസ്ട്രിക്‌ട് യുഎസ് കോടതി റദ്ദാക്കി.പൗരത്വത്തിനു അപേക്ഷിക്കുമ്പോള്‍ ഈ കുറ്റകൃത്യവും ഇരയെ തട്ടിക്കൊണ്ടു പോയി എന്ന കുറ്റവും അയാള്‍ മറച്ചു വച്ചുവെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് ചൂണ്ടിക്കാട്ടി.”അമേരിക്കൻ പൗരത്വം കുറ്റവാളികള്‍ക്കു പരിചയാവില്ല,” അറ്റോണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു. “വ്യാജമായി നേടിയ പൗരത്വം ക്രിമിനലുകള്‍ക്കു മറയാക്കാൻ കഴിയില്ല.”സിംഗ് യുഎസില്‍ പ്രവേശിച്ചത് 1992ലാണ്. 2000ല്‍ സ്ഥിരതാമസ അനുമതി ലഭിച്ചു. ടാക്സി ഡ്രൈവർ ആയിരുന്ന അയാള്‍ 2011 മേയില്‍ യാത്രക്കാരിയായി കാറില്‍ കയറിയ സ്ത്രീ ഉറങ്ങിപ്പോയപ്പോള്‍ അവരെ മാനഭംഗപ്പെടുത്തി എന്നാണ് ആരോപണം.കത്തി കഴുത്തില്‍ വച്ചായിരുന്നു കുറ്റകൃത്യം നടത്തിയത്. സ്ത്രീയെ കെട്ടിയിടുകയും വായ് മൂടിക്കെട്ടുകയും ചെയ്തു. കണ്ണ് കെട്ടി, വസ്ത്രങ്ങള്‍ വലിച്ചു കീറി.ഇതെല്ലാം മറച്ചു വച്ചാണ് 2011 ഒക്ടോബർ 11നു സിംഗ് യുഎസ് പൗരനായത്. എന്നാല്‍ പിന്നീട് മാനഭംഗ കേസില്‍ 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *