SIRനെതിരെ ഇന്ത്യ മുന്നണി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നല്‍കിയ ഹർജി ഇന്ന് സുപ്രീംകോടതിയില്‍.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികള്‍ പരിഗണിക്കും. രാജ്യവ്യാപക എസ്‌ഐആറില്‍ ക്രമക്കേടുകള്‍ ഉണ്ട് എന്ന് ആരോപിച്ചാണ് ഹർജി. ജന്തർമന്തറിനെ പ്രതിഷേധ ഇടത്തില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളും ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് മാർച്ച്‌ ചെയ്തു ഹർജി സമർപ്പിച്ചത്.എസ് ഐ ആറുമായി ബന്ധപ്പെട്ട ഹർജികളും ഗ്യാനേഷ് കുമാറിനെതിരായ ഹർജികളും സമയബന്ധിതമായി തീർപ്പാക്കണം എന്ന് ആവശ്യവും ഇന്ത്യ മുന്നണി നേതാക്കള്‍ രജിസ്ട്രാറെ കണ്ട് അറിയിച്ചിരുന്നു. അതിനിടെ ഡല്‍ഹിയില്‍ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരായ ഹർജിയില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മാത്തൂർ സുപ്രീം കോടതിയില്‍ മറുപടി നല്‍കി. ഇന്റർനെറ്റ് നിയന്ത്രണം പൊതുസമാധാനം ഉറപ്പാക്കാനെന്ന് കേന്ദ്രം മറുപടി നല്‍കി. റെയ്‌സീന ഹില്‍സിന് ചുറ്റും 4 കിലോമീറ്റർ പരിധിയില്‍ മാത്രമാണ് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോടതിയുടെ നിർദേശങ്ങള്‍ മനഃപൂർവമോ ബോധപൂർവമോ ലംഘിച്ചിട്ടില്ലെന്ന് വിശദീകരണം.കേന്ദ്ര ആഭ്യന്തര സെക്രട്ടറി സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷയും സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *