എൻ.ഡി.പി.എസ് കേസുകള്‍ കേള്‍ക്കാൻ പ്രത്യേക കോടതികള്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സ്റ്റാറ്റസ് റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ കേസുകള്‍ വേഗത്തില്‍ വിചാരണ ചെയ്യുന്നതിനായി 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിർദ്ദേശം നല്‍കി.തിങ്കളാഴ്ചയാണ് കോടതിയുടെ സുപ്രധാന ഉത്തരവ് ഉണ്ടായത്.ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പിലാക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടർന്നാണ് പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടത്. കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *