വർഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്താൻ അഞ്ച് കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിക്ക് സുപ്രീം കോടതിയുടെ താക്കീത്.ഇത് ന്യായരഹിതമായ ആവശ്യമാണെന്നും, ഈ നിലപാട് തുടർന്നാല്‍ കടുത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഒത്തുതീർപ്പ് ചർച്ചകള്‍ക്കായി വീണ്ടും സുപ്രീം കോടതി മീഡിയേഷൻ സെന്ററില്‍ ഹാജരാകാൻ ഇരു കക്ഷികളോടും കോടതി നിർദേശിച്ചു.ആമസോണില്‍ എഞ്ചിനീയറായ ഭർത്താവ് 35 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ ജീവനാംശമായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഭാര്യ ഈ വാഗ്ദാനം നിരസിച്ചതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. നേരത്തെ നടന്ന മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെക്കുറിച്ച് കോടതി ചോദിച്ചപ്പോള്‍, പ്രശ്നം പരിഹരിക്കാൻ ന്യായമായ സമീപനം സ്വീകരിക്കണമെന്ന് കോടതി ഭാര്യയോട് ആവശ്യപ്പെട്ടു. ഒക്ടോബർ 5-ന് രാവിലെ 11.30-ന് മീഡിയേഷൻ സെന്ററില്‍ ഹാജരാകാനാണ് കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്.ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ഭർത്താവിനോട് “നിങ്ങള്‍ അവളെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും. നിങ്ങള്‍ക്ക് അവളെ നിലനിർത്താൻ കഴിയില്ല. അവളുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്” എന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞത് വാർത്തകളില്‍ വലിയ ചർച്ചയായിട്ടുണ്ട്.
Related Posts
അഴിമതിക്കേസ്: പൊതുപ്രവര്‍ത്തകരുടെ ശിക്ഷ സ്റ്റേ ചെയ്യുന്നത് സുപ്രീംകോടതി നിരസിച്ചു
- law-point
- June 27, 2025
- 0
അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകരുടെ ശിക്ഷ സ്റ്റേ ചെയ്യുന്നതില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സുപ്രീം […]
ഡോക്ടർ എന്ന് വിളിക്കപ്പെടാൻ അർഹതയില്ല’: നാലുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചവർക്കെതിരെ സുപ്രീംകോടതി
- law-point
- July 17, 2026
- 0
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബലാത്സംഗത്തിനിരയായ നാല് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച രണ്ട് സ്വകാര്യ […]
ഹണിമൂൺ കൊലപാതകം: മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ
- law-point
- July 2, 2026
- 0
ന്യൂഡൽഹി : കോളിളക്കം സൃഷ്ടിച്ച മേഘാലയ ഹണിമൂൺ കൊലപാതകക്കേസിൽ മുഖ്യപ്രതി സോനം രഘുവംശിക്ക് […]
