കിംഗ് ജോർജ് മെഡിക്കൽ സർവ്വകലാശാലയിലെ അനധികൃത മസറുകൾ പൊളിച്ചു മാറ്റും

ലക്നൗ: യുപി തലസ്ഥനായ ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ സർവ്വകലാശാലയിലെ അനധികൃത മസറുകൾ പൊളിച്ച് മാറ്റും. സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് ഉത്തർ പ്രദേശ് സർക്കാർ നടപടി.കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എട്ട് മസറുകളിൽ രണ്ട് എണ്ണത്തിന് മാത്രമേ കെയർടേക്കർമാരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. ഇസ്ലാമിക പാരമ്പര്യത്തിൽ, വിശുദ്ധന്മാരുടെയോ ആത്മീയ ഗുരുക്കന്മാരുടെയോ കബറിടങ്ങളെയാണ് സാധാരണയായിമസർ എന്ന് വിളിക്കുന്നത്. മുസ്ലിം മത വിശ്വാസികൾ പ്രാർത്ഥനയ്‌ക്കായി ഇത്തരം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്.1911-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് മെഡിക്കൽ കോളേജ് ആരംഭിച്ചത്. മസാറുകളിലെ ആളുകളുടെ അനാവശ്യമായ ഒത്തുചേരൽ സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നുണ്ട്. ആംബുലൻസുകൾക്ക് എത്തിച്ചേരാൻ പോലും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *