മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് വര്‍ഷത്തോളം നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 116 വര്‍ഷം കഠിനതടവും 6,85,000 രൂപ പിഴയും. മൂവാറ്റുപുഴ പോക്‌സോ കോടതിയുടേതാണ് വിധി.
മൂവാറ്റുപുഴ പെരിങ്ങഴ പരപ്പനാട്ട് വീട്ടില്‍ മണിയപ്പനാ(50)ണ് കേസിലെ പ്രതി. മൂവാറ്റുപുഴ പോക്‌സോ കോടതി വിധിക്കുന്ന ഏറ്റവും കൂടിയ കാലയളവിലുള്ള തടവുശിക്ഷയാണിത്.2018 മുതല്‍ 2024 വരെയുള്ള കാലയളവിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതി തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കിയിരുന്നു. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി, അവിടത്തെ കൗണ്‍സലറോടാണ് പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൗണ്‍സലര്‍ മൂവാറ്റുപുഴ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്.
