എസ്‍ഡിപിഐ നേതാവ് ഷാൻ വധക്കേസ്; വിചാരണ ഇന്ന് തുടങ്ങും

എസ്‍ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ വിചാരണ ഇന്ന് തുടങ്ങും. ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക.11 ആര്‍എസ്‌എസ് -ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികള്‍ .സംഭവം നടന്ന് 4 വർഷവും 11 മാസത്തിനു ശേഷമാണ് വിചാരണ തുടങ്ങുന്നത്. എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കെ.എസ് ഷാൻ.2021 ഡിസംബർ 18 ന് രാത്രിയാണ് മണ്ണഞ്ചേരിക്ക് സമീപം വച്ച്‌ എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബി.ജെ.പി ഒബിസി മോർച്ച നേതാവ് അഡ്വ.രണ്‍ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു. ഈ വിചാരണ പൂർത്തിയാവുകയും പിഎഫ്‌ഐ-എസ്‍ഡിപിഐ പ്രവർത്തകരായ പ്രതികള്‍ക്കെല്ലാം വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. 2021 ഫെബ്രുവരിയില്‍ വയലാറില്‍ നന്ദു എന്ന ആര്‍എസ്‌എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടതിൻ്റെ തുടർച്ചയായാണ് ഷാൻ,രണ്‍ജിത് കൊലപാതകങ്ങള്‍ നടന്നത്.2024 ഡിസംബറില്‍ പ്രതികളായ ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്റെ അപ്പീലിലാണ് ഹൈക്കോടതി നടപടി. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *