മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിച്ചെന്ന പരാതിയില്‍ ‘ദൂസര’ (Doosra) എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്താൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി.ഗാംഗുലിയുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് വിനോദ് കുമാർ, ചിത്രത്തില്‍ താരത്തിന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് നേരിട്ട് മനസ്സിലാക്കുന്നതിനാണ് കോടതിക്കായി പ്രദർശനം ഒരുക്കാൻ ഉത്തരവിട്ടത്.സിനിമയുടെ സംവിധായകർക്കും നിർമ്മാതാക്കള്‍ക്കും കോടതി സമൻസും അയച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നത് തടയണമെന്ന ഗാംഗുലിയുടെ അഭിഭാഷകന്റെ വാക്കാല്‍ ആവശ്യപ്പെട്ടുള്ള അഭ്യർത്ഥന കോടതി തള്ളി. പ്രതികളുടെ മറുപടി ലഭിച്ച ശേഷം മാത്രമേ അപേക്ഷയില്‍ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി.തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിലും പ്രൊമോഷനുകളിലും ഗാംഗുലിയുടെ പേരും, 2002-ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ലോർഡ്സ് ബാല്‍ക്കണിയിലെ ചരിത്രപരമായ ഷർട്ട് ഊരിയുള്ള ആഘോഷവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സൗരവ് ഗാംഗുലിയുടെ വ്യക്തിത്വ അവകാശ ലംഘന ഹര്‍ജി: ‘ദൂസര’ സിനിമ കാണാൻ ഡല്‍ഹി ഹൈക്കോടതി
