പയ്യോളിയില്‍ 13കാരിയെ പീഡിപ്പിച്ച കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി

കോഴിക്കോട്: പയ്യോളിയില്‍ 13കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കി. വടകര സ്വദേശി റഫീക്കിന്റെ ജാമ്യം കൊയിലാണ്ടി പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് റദ്ദാക്കിയത്. കൊയിലാണ്ടി പൊലീസിന്റെ അപേക്ഷയിലാണ് കോടതിയുടെ ഇടപെടല്‍.ഈ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സഹായത്തോടെ റഫീഖ് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ റഫീഖ് വിദേശത്തേക്ക് കടന്നിരുന്നു. കേസില്‍ കുട്ടിയുടെ മാതാവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റഫീഖിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്.

റഫീഖിന് ജാമ്യം ലഭിക്കാന്‍ പൊലീസ് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *