ശബരിമല നെയ്യ് ക്രമക്കേട്; കരാറുകാരന്‍ അറസ്റ്റില്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ കരാറുകാരന്‍ അറസ്റ്റില്‍. ട്രാൻസ്‌പോർട് കരാറുകാരനായ എസ്.എസ് ബിനുവാണ് അറസ്റ്റിലായത്.സന്നിധാനത്തേക്കുള്ള മില്‍മ നെയ്യ് മറിച്ച്‌ വിറ്റ കേസിലാണ് അറസ്റ്റ്. ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്ത ബിനുവിനെ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും.പ്രതി 11,000 ലിറ്റര്‍ നെയ്യുടെ ഇന്‍വോയ്‌സ് വ്യാജമായി ഉണ്ടാക്കിയെന്നും നെയ്യ് മറിച്ചുവിറ്റുവെന്നും അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട്ടിലുള്ള വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നെയ്യ് മറിച്ചുവിറ്റത്.ക്രമക്കേട് നടത്തിയതിലൂടെ അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവുമുണ്ടാക്കി. എന്നാല്‍ ഈ ഇടപാടില്‍ രണ്ടര കോടിയുടെ നഷ്ടമാണ് ദേവസ്വം ബോർഡിന് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *