നിതിൻ രാജിൻ്റെ മരണം: 48-ാം ദിനം ഡോ. MK റാമിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച്‌ കോടതി

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഡോ.എം.കെ. റാമിന് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.റിമാൻഡിലായി 48-ാം ദിവസമാണ് ഇയാള്‍ക്ക് ജാമ്യം ലഭിക്കുന്നത്. അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ പ്രവേശിക്കരുത്, സാക്ഷികളായ വിദ്യാർത്ഥികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. കഴിഞ്ഞ ജൂലൈ 24-നാണ് ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തത്.ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായ പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഡോ. എം.കെ. റാമിന്റെ ഭാഗത്തുനിന്നുണ്ടായ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണ് മകൻ്റെ മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *