വോട്ടെണ്ണലിനു മുൻപ് വീണ്ടും പോസ്റ്റൽ വോട്ടിനു സൗകര്യം ഒരുക്കമോ?; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: നിയമസഭ തെഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ബാലറ്റ് ലഭിക്കാത്തവർക്ക് വോട്ടെണ്ണലിന് മുമ്പ് അതിനുള്ള സൗകര്യമൊരുക്കാൻ സാധിക്കുമോയെന്നു ഹൈക്കോടതി. ഇതിൽ ജസ്റ്റിസ്‌ പി കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടി.പോസ്റ്റൽ വോട്ടു ചെയ്യാൻ ബാലറ്റ് ലഭ്യമാക്കിയില്ലെന്നും അവസരം നിഷേധിച്ചുവെന്നും ചൂണ്ടിക്കാട്ടി എൻജിഒ യൂണിയൻ, കെ എസ്ടിഎ തുടങ്ങിയ സംഘടനകളും വ്യക്തികളും ഫയൽ ചെയ്ത ഒരു കൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി 28ന് വീണ്ടും പരിഗണിക്കും. അതിന് മുന്നേ വിശദീകരണം നൽകണം.1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ 27-ാം വ്യവസ്ഥയനുസരിച്ച് വോട്ടണ്ണലിന് മൂന്ന് മണിക്കൂർ മുമ്പ് വരെ പോസ്റ്റൽ വോട്ട് അനുവദിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി ഇത് സാദ്ധ്യമാണോ എന്നു കമീഷനോട്‌ ചോദിച്ചത്. അതേസമയം പോസ്റ്റൽ വോട്ടിന് ഇനി സൗകര്യം ഒരുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *