അര്‍ജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം, നിയമനടപടിയുമായി പി. ജയരാജൻ

ക്രിമിനല്‍ കേസ് പ്രതി അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം നിർമിച്ച്‌ പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി ആരംഭിച്ചതായി സിപിഎം നേതാവ് പി.ജയരാജൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.’27 വർഷം മുൻപ് ഒരു തിരുവോണ നാളില്‍ ആർഎസ്‌എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞതാണ് എന്റെ ഇടതുകൈയിലെ പെരുവിരല്‍. ഇപ്പോള്‍ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരല്‍ അടക്കം ചേർത്ത് തന്നിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണത്തിനെതിരേ നിയമനടപടി തുടങ്ങി’, പി. ജയരാജൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള തന്റെ വ്യാജ എഐ ചിത്രവും ജയരാജൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും ഭീഷണിപ്പെടുത്തി ഒളിവില്‍പോയ ക്രിമിനല്‍ കേസ് പ്രതിയായ അർജുൻ ആയങ്കിയെ കഴിഞ്ഞദിവസമാണ് പൊലീസ് കണ്ണൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് സിപിഎം നേതാവ് പി. ജയരാജൻ അർജുൻ ആയങ്കിയ്ക്കൊപ്പം എന്ന പേരില്‍ ചില എഐ നിർമിത ചിത്രങ്ങള്‍ ചിലർ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *