മുദ്രവച്ച കവറില്‍ നിയമനരേഖകള്‍, ഹൈക്കോടതിയില്‍ ഹാജരാക്കി സര്‍ക്കാര്‍; ബോഡി ബില്‍ഡര്‍മാരുടെ നിയമനം, ഷിനു ചൊവ്വയും കക്ഷി ചേര്‍ന്നു

ബോഡി ബില്‍ഡർമാരുടെ പൊലീസ് നിയമനത്തിലെ രേഖകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കി സർക്കാർ. അന്വേഷണ ആവശ്യം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയില്‍ എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.വിജിലൻസ് അന്വേഷണത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും തീരുമാനം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിനാണ് ഹൈക്കോടതിയുടെ നിർദേശം. നിയമനം ലഭിച്ച ബോഡി ബില്‍ഡർ ഷിനു ചൊവ്വ ഹർജിയില്‍ കക്ഷിചേർന്നിട്ടുണ്ട്. വിഷയം 17ന് പരിഗണിക്കാൻ മാറ്റി.അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വയ്ക്കും ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ട് നിയമനം നല്‍കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ അഭിഭാഷകൻ വി സേതുനാഥ് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് രേഖകള്‍ ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.ഇരുവർക്കും നല്‍കിയ നിയമനത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. കെ എം ഷാജഹാൻ ഹർജി നല്‍കിയത്. ഹർജിയില്‍ വിശദീകരണം നല്‍കാൻ സർക്കാർ സമയം തേടി. കഴിഞ്ഞ സർക്കാർ പാർട്ടി ബന്ധത്തിന്‍റെ പേരിലാണ് ഇരുവർക്കും നിയമനം നല്‍കിയതെന്നും പി എസ് സിയെ മറികടന്ന് ഇത്തരത്തില്‍ നേരിട്ടുള്ള നിയമനം നടത്താൻ നിയമപരമായ സാധുതയില്ലെന്നും ആണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *