പോക്സോ കേസ് പ്രതിക്ക് 25.5 വര്‍ഷം കഠിനതടവും 1.10 ലക്ഷം പിഴയും

പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 25 വർഷവും ആറുമാസവും കഠിന തടവും1.10 ലക്ഷം രൂപ പിഴയും ശിക്ഷിച്ച്‌ പത്തനംതിട്ട അതിവേഗ പോക്സോ കോടതി.കോന്നി,വി കോട്ടയം ഏഴുമണ്‍ രാജേഷ് ഭവനില്‍ രാജീവിനെ (32) ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ഭാരതീയ നിയമസംഹിതയും പോക്സോ ആക്‌ട് പ്രകാരവും ശിക്ഷിച്ചത്.2025 ഓഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബർ പത്തുവരെയുള്ള കാലയളവില്‍ 13 വയസുകാരിയായ അതിജീവിതയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കോന്നി പോലീസ് എസ്‌എച്ച്‌ഒ ആയിരുന്ന ബി. രാജഗോപാലാണ് കേസ് രജിസ്റ്റർ ചെയ്ത്, അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. എസ്‌ഐ ഹസീന കോടതി നടപടികില്‍ സഹായിയായി.

Leave a Reply

Your email address will not be published. Required fields are marked *