നെടുമ്പാശ്ശേരി അപകടക്കേസിലെ പ്രതി സുഹൈല്‍ സജീവ് ഇന്ന് പുറത്തിറങ്ങും

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടകേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് ഇന്ന് ബോസ്റ്റല്‍ സ്കൂളില്‍ നിന്ന് പുറത്തിറങ്ങും.ഒരു മാസത്തിലേറെ കാലം റിമാൻഡ് തടവുകാരനായി കഴിഞ്ഞ ശേഷമാണ് സുഹൈലിൻ്റെ മോചനം. രണ്ടും മൂന്നും പ്രതികള്‍ക്ക് ഒപ്പം ജാമ്യം ലഭിച്ചെങ്കിലും, കോടതി നിർദേശപ്രകാരം, പത്ത് ദിവസത്തേക്ക് കൂടി സുഹൈല്‍ സജീവിന്റെ മോചനം നീട്ടുകയായിരുന്നു.കേസില്‍ സുഹൈലിനും മറ്റ് മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബർ 11ന് അറസ്റ്റിലായ സുഹൈല്‍ ഒരു മാസവും അഞ്ച് ദിവസവും ബ്രോസ്റ്റല്‍ സ്കൂളില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങുന്നത്.ഒക്ടോബർ 11ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അത്താണി-എയർപോർട്ട് റോഡില്‍ സുഹൈല്‍ ഓടിച്ചിരുന്ന മിനി കൂപ്പർ കാർ സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സ്വദേശിയായ ഇയാസ് എന്നിവർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയായിരുന്നു.അപകടത്തിന് പിന്നാലെ ഒക്ടോബർ 11നാണ് സുഹൈലിനെയും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയും പിന്നീട് എറണാകുളം സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *