മുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും, സര്‍ക്കാര്‍ എൻജിനീയര്‍മാരും വിജിലൻസ് സംഘവും ഫ്ളാറ്റ് സന്ദര്‍ശിക്കും

മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടില്‍ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച്‌ വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു.വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടി‍ഡിഎല്‍സിയില്‍നിന്നും ജിസിഡിഎയില്‍നിന്നും വിജിലൻസ് രേഖകള്‍ തേടും.മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നല്‍കിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.

Leave a Reply

Your email address will not be published. Required fields are marked *