സിപിഎം ബാലരാമപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.സമരക്കേസുകള്ക്കും ജാമ്യമില്ലാ കേസുകള്‍ക്കും പുറമെ നാല് ക്രിമിനല്‍ കേസുകള്‍ കൂടി നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് വഞ്ചിയൂർ പൊലീസിൻ്റെ നടപടി. പേട്ടയിലെ വീട്ടില്‍ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഐപി ബിനു പ്രധാന പ്രതികളിലൊരാളാണ്. ബിജെപി സംസ്ഥാന കാര്യാലയം ആക്രമിച്ച കേസിലും ബിനു വിചാരണ നേരിടുന്നുണ്ട്. എന്നാല്‍, നടപടി രാഷ്ട്രീയപ്രേരിതമാണെന്നാണ് ഐപി ബിനുവിന്റെ ആരോപണം.
സിപിഎം നേതാവ് ഐപി ബിനുവിനെ പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പൊലീസ്
