മുട്ടില്‍ മരംമുറി വഞ്ചന കേസ്: പ്രതികള്‍ക്കെതിരെ വിചാരണ കോടതി ഇന്ന് കുറ്റം ചുമത്തും

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ പ്രതികള്‍ക്കെതിരെ വിചാരണ കോടതി ഇന്ന് കുറ്റം ചുമത്തും.ഇതിനായി പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം. വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നില്ല. എന്നാല്‍ ഈ ആവശ്യത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു.ചോറ്റാനിക്കരയിലേത് വഞ്ചന കേസ് ആണെന്നും, വയനാട് ഉള്ളത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സർക്കാർ അറിയിച്ചു. ഇതോടെയാണ് അടിയന്തര സ്റ്റേ എന്ന ആവശ്യം ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ ബെഞ്ച് നിരാകരിച്ചത്. ഒന്നാംപ്രതി റോജി അഗസ്റ്റിൻ നേരിട്ടും, രണ്ടും മൂന്നും പ്രതികളായ ആൻഡ് ഓഗസ്റ്റിൻ ജോസൂട്ടി അഗസ്റ്റിൻ എന്നിവർ ഓണ്‍ലൈനിലും കോടതിയില്‍ ഹാജരാക്കണം എന്നാണ് നിർദ്ദേശം.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ നിരവധി തവണയായി പല കാരണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കുന്നുണ്ട്. കേസ് പരിഗണിക്കാൻ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ല എന്നതായിരുന്നു കഴിഞ്ഞതവണ ഉന്നയിച്ച ആരോപണം. ഇതിന് പിന്നാലെയാണ് വിചാരണ നീട്ടണം എന്ന് ആവശ്യവും കോടതിക്ക് മുന്നിലെത്തിയത്. ഇതും കോടതി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *