അബ്കാരി കേസ്; ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍

വീട്ടില്‍ നിന്ന് അളവില്‍ കൂടുതല്‍ മദ്യം കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍.കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തി അബ്കാരി ആക്‌ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി എക്‌സൈസ് വകുപ്പാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ രണ്ട് മുക്കാലോട് കൂടിയായിരുന്നു അറസ്റ്റ്. 55A, 58, 55 I എന്നീ വകുപ്പുകളാണ് ആന്റോക്കെതിരെ ചുമത്തിയിരിക്കുന്നത്.വയനാട്ടിലെ എക്‌സൈസ് സംഘമാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. നിലവില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ആന്റോയെ വയനാട്ടിലേക്ക് കൊണ്ടുപോകുകയാണ്. 21 മണിക്കൂര്‍ നീണ്ട റിപ്പോര്‍ട്ടര്‍ ടിവിയിലെ എസ്‌ഐടി പരിശോധനയ്ക്കിടെ ഉണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ആന്റോയുടെ അറസ്റ്റ്.മെസ്സി കേരളത്തിലെത്തുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിലാണ് അഗസ്റ്റിന്‍ സഹോദരങ്ങളുമായി ബന്ധപ്പെട്ട വിവിധയിടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇതിനിടെ ആന്റോയുടെ വീട്ടില്‍ നിന്ന് അളവില്‍ കവിഞ്ഞ വിദേശമദ്യം കണ്ടെത്തുകയായിരുന്നു.ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്‌ഐടിയാണ് മദ്യം പിടികൂടിയത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യമാണ് കണ്ടെത്തിയത്. അനുവദനീയമായതിന്റെ ഇരട്ടി അളവില്‍ വൈനും പിടികൂടിയിരുന്നു. മദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് ഇതിന്റെ ഉറവിടം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. 67 ലിറ്ററിലധികം മദ്യശേഖരമാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *