ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു.ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടില്‍ രാജേഷിനെയാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാൻ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം.2016 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിനെ ബാധിച്ച ദുഷ്ടശക്തികള്‍ ഒഴിപ്പിക്കാൻ പ്രത്യേക പൂജകള്‍ നടത്തണമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മയെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ക്ഷേത്രത്തിലെ സ്റ്റോർ റൂമിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് 7 വര്‍ഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
