പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിലെ തെഹട്ടയിൽ നടന്ന പാർട്ടി യോഗത്തിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ വീണ്ടും മുട്ടയേറും കരിങ്കൊടി പ്രതിഷേധവുമുണ്ടായി. ഈ സാഹചര്യത്തിൽ ആവശ്യത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.തന്റെ വാഹനത്തിന് നേരെ മുട്ടയെറിയുകയും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തത് ബിജെപി പ്രവർത്തകരാണെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു. എന്നാൽ ബിജെപി നേതൃത്വം ഈ ആരോപണം നിഷേധിക്കുകയും സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.സെപ്റ്റംബർ ഒന്നിന് കൽക്കട്ട ഹൈക്കോടതി മഹുവ മൊയ്ത്രയ്ക്ക് മണ്ഡലം സന്ദർശിക്കുമ്പോൾ പ്രത്യേക പൊലീസ് സുരക്ഷ നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ കൃത്യമായി മുൻകൂട്ടി അറിയിച്ചിട്ടും പൊലീസിന്റെ സാന്നിധ്യത്തിലാണ് പ്രതിഷേധക്കാർ മുട്ടയെറിഞ്ഞതെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും (Contempt of Court) മഹുവ ചൂണ്ടിക്കാണിക്കുന്നു.
ബംഗാളിലെ പ്രതിഷേധത്തിനിടെ മുട്ടയേറ്; ഹൈക്കോടതിയെ സമീപിക്കാൻ മഹുവ മൊയ്ത്ര
