ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെതാണ് ഉത്തരവ്.അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി (എ.ആർ.ടി) നിയമ പ്രകാരമുള്ള പ്രായപരിധി പിന്നിട്ടെങ്കിലും, ചികിത്സയുടെ പ്രത്യാഘാതങ്ങള്‍ സ്വയം ഏറ്റെടുക്കാമെന്ന വ്യവസ്ഥയില്‍ തൃശൂർ സ്വദേശികളായ ദമ്പതികള്‍ക്ക് കൃത്രിമ ഗർഭധാരണ ചികിത്സ തുടരാൻ അനുമതി നല്കി ഹൈക്കോടതി.നിയമപ്രകാരം കൃത്രിമ ഗർഭധാരണ ചികിത്സയ്ക്ക് സ്ത്രീകള്‍ക്ക് 50 വയസ്സും പുരുഷന്മാർക്ക് 55 വയസ്സുമാണ് പ്രായപരിധി. എന്നാല്‍ 2023-ല്‍ ചികിത്സ ആരംഭിച്ച ഈ ദമ്പതികള്‍ക്ക് പിന്നീട് പ്രായപരിധി ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർ തുടർചികിത്സ നിഷേധിക്കുകയായിരുന്നു.ഇതേതുടർന്നാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. സമാന സാഹചര്യത്തില്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
പ്രായപരിധി കഴിഞ്ഞെങ്കിലും കൃത്രിമ ഗര്‍ഭധാരണ ചികിത്സ തുടരാം: ദമ്പതികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി
