അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ്; മുഖ്യപ്രതി നജീബ് അറസ്റ്റില്‍

അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ് മുഖ്യപ്രതി നജീബ് അറസ്റ്റില്‍. ദില്ലി ഉത്തർപ്രദേശ് അതിർത്തിയില്‍ നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്.ന ജീബിന്റെ ഭാര്യ അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അവയവദാനത്തിന് വേണ്ടി വ്യാജ രേഖ ചമച്ചു എന്നുള്ളതാണ് നിലവിലെ കേസ്. അവയവദാനത്തിന് വേണ്ടി നിയമങ്ങള്‍ ലംഘിച്ച്‌ അവയവദാനം നടന്നു എന്ന തരത്തിലാണ് പൊലീസിന്റെ അനുമാനം. ഇതുമായി ബന്ധപ്പെട്ട് കേസ് എടുക്കുന്നതിന് പൊലീസിന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്ന സമിതികളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നോ അല്ലെങ്കില്‍ ഡിഎംഇയില്‍ നിന്നോ പരാതി ലഭിക്കണം.അവയവദാനത്തിന്റെ മറവില്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഒരാള്‍ക്ക് വൃക്ക പോലെയുള്ള അവയവങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവരില്‍ നിന്ന് 20 ലക്ഷം രൂപ വരെ വാങ്ങുകയും അതില്‍ നിന്ന് ദാതാവിന് കേവലം 9 ലക്ഷം രൂപ മാത്രം നല്‍കുകയും ബാക്കി പണം നജീബ് കൈക്കലാക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അവയവദാന തട്ടിപ്പില്‍ കേരളത്തിന് പുറത്തും കണ്ണികളുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *