കഫേയില്‍ വച്ച്‌ കുറ്റസമ്മതം രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് പരാതിക്കാരി; പീഡനക്കേസില്‍ യുവാവ് കുറ്റക്കാരനെന്ന് കോടതി

കഫേയില്‍ വച്ച്‌ രഹസ്യമായി സംഭാഷണം റെക്കോർഡ് ചെയ്ത് പരാതിക്കാരി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്കോട്ടിഷ് സ്വദേശി ഡേവിഡ് സ്മിത്തെന്ന 36 -കാരൻ കുറ്റക്കാരനെന്ന് ഹൈക്കോടതി.

ഒരു കഫേയില്‍ വെച്ച്‌ യുവതിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ പ്രതി പീഡനവിവരം തുറന്നുസമ്മതിച്ചതിന്റെ റെക്കോർഡിങ്ങാണ് കേസില്‍ നിർണായക തെളിവായത്.2019 -ല്‍ ഫാല്‍കിർക്കിലെ ഒരു വസതിയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയും പരാതിക്കാരിയായ യുവതിയും അന്ന് പ്രണയത്തിലായിരുന്നു. യുവതി ബോധരഹിതയായി ഉറങ്ങിക്കിടന്ന സമയത്താണ് ഡേവിഡ് സ്മിത്ത് ഇവരെ പീഡിപ്പിച്ചത്.കഫേയിലെ കൂടിക്കാഴ്ചയും ശബ്ദരേഖയുംസംഭവത്തെക്കുറിച്ച്‌ ചോദിച്ചറിയാനായി യുവതി സ്മിത്തിനെ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മേശയ്ക്കടിയില്‍ ഫോണ്‍ ഒളിപ്പിച്ചുവെച്ചാണ് യുവതി ഇവരുടെ സംഭാഷണം പൂർണ്ണമായും റെക്കോർഡ് ചെയ്തത്.

കോടതിയിലെ നിലപാടുമാറ്റംഎന്നാല്‍, വിചാരണ വേളയില്‍ സ്മിത്ത് കോടതിയില്‍ കുറ്റം നിഷേധിച്ചു. യുവതിയെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും വേണ്ടിയാണ് കഫേയില്‍ വെച്ച്‌ അങ്ങനെ പറഞ്ഞതെന്നായിരുന്നു പ്രതിയുടെ വാദം. പിന്നീട് ആലോചിച്ചപ്പോള്‍ താൻ പീഡിപ്പിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തിയതെന്നും സ്മിത്ത് വാദിച്ചു.ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന മുൻ ചാരിറ്റി പ്രവർത്തകനാണ് 36-കാരനായ ഡേവിഡ് സ്മിത്ത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സ്റ്റിർലിംഗിലെ ഹൈക്കോടതി ഇയാളെ റിമാൻഡ് ചെയ്തു. നവംബർ 19-ന് കേസില്‍ ശിക്ഷ വിധിക്കും.

Leave a Reply

Your email address will not be published. Required fields are marked *