മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡി ശശിധരന്‍ കര്‍ത്തയും അഞ്ച് ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.കേന്ദ്ര ഏജന്‍സി അന്വേഷണം, മൗലിക അവകാശങ്ങളുടെ ലംഘനമെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇതിനിടെ, കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഇഡി മേധാവി രാഹുല്‍ നവീന്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. രാഹുല്‍ നവീന്‍ വിളിച്ച നിര്‍ണായക യോഗം രാവിലെ 10ന് കൊച്ചിയില്‍ നടക്കും. വീണ അടക്കമുള്ളവര്‍ക്കെതിരായ തുടര്‍നീക്കം ഇന്ന് തീരുമാനിക്കും. വീണയുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിലും ചര്‍ച്ച നടക്കും.കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സി.എം.ആര്‍.എല്‍ കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന് സേവനങ്ങള്‍ നല്‍കാതെ 1.72 കോടി രൂപ നല്‍കിയെന്നതാണ് കേസിലെ പ്രധാന ആരോപണം. ഹൈക്കോടതി വിധിക്കും റെയ്ഡിനും പിന്നാലെ സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി വീണ്ടും സമന്‍സ് അയക്കാനൊരുങ്ങുന്നതിനിടെയാണ് അടിയന്തര ഇടപെടല്‍ തേടി കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *