ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികള്‍. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.വിഷം കഴിക്കുകയായിരുന്നു. കോടതിക്ക് മുന്നില്‍ ആംബുലൻസില്‍ ആയിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കും എതിരെ ഉള്ള ഒരു ആത്മഹത്യ കുറിപ്പ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. മുൻ സുഹൃത്ത് നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍. ആലുവയിലുള്ള ഒരു ജഡ്ജിയുടെ പേരാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്.
ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളില്‍ വെച്ച് വിഷം കഴിച്ചു, ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി
