നീറ്റ് യു ജി ചോദ്യപ്പേപ്പർ ചോർച്ചയില്‍ സുപ്രീം കോടതി ഇന്ന് ഹർജികള്‍ പരിഗണിക്കും. ദേശീയ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിട്ട് സി ബി ഐ അന്വേഷണം വേണമെന്ന ഹർജികള്‍ ആണ് പരിഗണിക്കുന്നത്.ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ചാണ് കേള്‍ക്കുക.എൻ ടി എയുടെ കെടുകാര്യസ്ഥതയാണ് ചോർച്ചയ്ക്ക് പിന്നിലെന്ന് ചൂണ്ടിക്കാട്ടി യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട്, ഓള് ഇന്ത്യ മെഡിക്കല്‍ അസോസിയേഷൻ എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്. 2024ലെ ചോദ്യപ്പേപ്പർ ചോർച്ചയില്‍ കേന്ദ്രസർക്കാരും എൻ ടി എയും കോടതിക്ക് നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടെന്നും ഹർജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ; സുപ്രീം കോടതി ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും
