മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കർശന നിർദേശം നല്‍കി കോടതി. നാളെ കുടിയൊഴിപ്പിക്കല്‍ പൂർത്തിയാക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം.ഉത്തരവ് നടപ്പാക്കി നാളെ റിപ്പോർട്ട് നല്‍കാനും കോടതി ഉദ്യോഗസ്ഥർക്കും അഡ്വക്കേറ്റ് കമ്മിഷണർക്കും സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശം നല്‍കി.ആലുവ റൂറല്‍ പൊലീസ് മേധാവി സുരക്ഷ ഉറപ്പാക്കണം. ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹക്ക് നല്‍കിയ കത്തിലാണ് പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖരൻ മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. ഈ വിഷയത്തില്‍ പൊലീസിന്റെ നടപടികളില്‍ എന്തെങ്കിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഇത്തരത്തിലുള്ള സന്ദർഭങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്ന പക്ഷം അത് പരിഹരിക്കാൻ വേണ്ട നിര്‍ദേശങ്ങള്‍ സമർപ്പിക്കണമെന്നും കത്തില്‍ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
മലയിടംതുരുത്ത്; നാളെ കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണം: കോടതി
