സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ ഐ ഐ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ബഷീറിന്റെ ഭാര്യ ജസീല നല്കിയ ഹർജിയിലാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് തീരുമാനം പ്രതീക്ഷിക്കുന്നത്.തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതി ഒന്നില്‍ നിന്ന് കേസ് നാലാം അഡീഷണല്‍ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യപ്രകാരമാണ്. ഇത് നീതിനിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് ഹർജിക്കാരിയുടെ പ്രധാന ആരോപണം. നാലാം അഡീഷണല്‍ സെഷൻസ് കോടതിയില്‍ വിചാരണ നീതിപൂർവ്വമാകില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കെ എം ബഷീര്‍ വധം: വിചാരണ കോടതി മാറ്റിയതിനെതിരെ ഭാര്യ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
