നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍

കാവേരി നദീജല സമരത്തിനിടെ നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തില്‍ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ആറ് വകുപ്പുകള്‍ പ്രകാരം തമിഴ്‌നാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.ഭരണകക്ഷിയായ ടിവികെയില്‍ നിന്നും ബിജെപിയില്‍ നിന്നും ഈ പരാമർശങ്ങള്‍ രൂക്ഷമായ വിമർശനത്തിന് കാരണമായപ്പോള്‍, വിവാദം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച്‌ ഡിഎംകെ അദ്ദേഹത്തെ ന്യായീകരിച്ചു.കാവേരി നദീജല തർക്കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിനിടെയാണ് നടി തൃഷയെ പരാമർശിക്കുന്ന വിവാദ പരാമർശം ഉദയനിധി സ്റ്റാലിന്റെ ഭാഗത്തുനിന്നുമുണ്ടായത്. വിജയ്‌യുടെയും തൃഷയുടെയും സൗഹൃദത്തെ പരാമർശിക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് വിമർശിക്കപ്പെട്ട ഈ പരാമർശത്തിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികള്‍ വ്യാപകമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടിയും അറസ്റ്റും ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *