ഗാസയിലെ ഇസ്രായേല്‍ യുദ്ധത്തെ വിമർശിക്കുന്ന വിദേശ വിദ്യാർത്ഥികളെയും മറ്റ് പൗരന്മാരല്ലാത്തവരെയും നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി.ക്യാമ്പസുകളില്‍ ഇസ്രായേല്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള സർക്കാർ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കാലിഫോർണിയ ഫെഡറല്‍ കോടതി വിധിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ ലംഘനമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് ജഡ്ജി നോയല്‍ വൈസ് വ്യക്തമാക്കി.സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പത്രമായ ‘ദി സ്റ്റാൻഫോർഡ് ഡെയ്ലി’ സമർപ്പിച്ച ഹർജിയിലാണ് ഈ നിർണായക വിധി. നാടുകടത്തല്‍ ഭീഷണിയെത്തുടർന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ കടുത്ത ഭയത്തിലാണെന്നും പത്രപ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുന്നുവെന്നും ഹർജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.“സർക്കാരിനെ അനുകൂലിക്കുന്ന അഭിപ്രായങ്ങള്‍ മാത്രം പ്രകടിപ്പിക്കാനാണ് സ്വാതന്ത്ര്യമെങ്കില്‍, ആ അഭിപ്രായസ്വാതന്ത്ര്യം വെറുമൊരു മിഥ്യ മാത്രമാണ്,” എന്ന് ജഡ്ജി നോയല്‍ വൈസ് വിധിന്യായത്തില്‍ കുറിച്ചു. മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ അമേരിക്കൻ ജനാധിപത്യത്തിൻ്റെ അടിത്തറയാണ്. ഇസ്രായേലിനെതിരെ സംസാരിച്ചാല്‍ വിസ റദ്ദാക്കി നാടുകടത്തുമെന്ന സർക്കാരിൻ്റെ ഭീഷണി ക്യാമ്പസുകളെ ഭയത്തിൻ്റെ നിശബ്ദതയിലേക്ക് തള്ളിവിട്ടതായും കോടതി നിരീക്ഷിച്ചു.സമാനമായ കേസില്‍ ഏകദേശം ഒരു വർഷം മുമ്പ് ബോസ്റ്റണ്‍ ഡിസ്ട്രിക്റ്റ് കോടതിയും ട്രംപ് ഭരണകൂടത്തിൻ്റെ നാടുകടത്തല്‍ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. യു.എസ് ഇമിഗ്രേഷൻ അധികൃതർ പലസ്തീൻ അനുകൂലികള്‍ക്കെതിരെയും, കണ്‍സർവേറ്റീവ് നേതാവ് ചാർളി കിർക്കിൻ്റെ വധത്തെ തുടർന്ന് അദ്ദേഹത്തെ വിമർശിച്ചവർക്കെതിരെയും രാഷ്ട്രീയ പ്രതികാരത്തോടെയാണ് പെരുമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി.കോടതി വിധിയെ ‘ദി സ്റ്റാൻഫോർഡ് ഡെയ്ലി’ എഡിറ്റർ ഇൻ ചീഫ് ജോർജ്ജ് പോർട്ടിയസ് സ്വാഗതം ചെയ്തു. ഒരു വാർത്ത എഴുതുന്നതിൻ്റെ പേരില്‍ റിപ്പോർട്ടർമാർക്ക് ഇനി നാടുകടത്തല്‍ ഭയപ്പെടേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് കോടതിയിലെത്തിച്ച ‘ഫൗണ്ടേഷൻ ഫോർ ഇൻഡിവിജ്വല്‍ റൈറ്റ്സ് ആൻഡ് എക്സ്പ്രഷൻ’ സംഘടനയും വിധിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു. സർക്കാരിനോട് യോജിക്കുന്നവർക്ക് മാത്രമല്ല അമേരിക്കയില്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ളതെന്ന് സംഘടനയുടെ അഭിഭാഷകൻ കോനർ ഫിറ്റ്സ്പാട്രിക് പ്രസ്താവിച്ചു.അതേസമയം, കോടതി വിധിയോട് പ്രതികരിക്കാൻ യു.എസ് നീതിന്യായ വകുപ്പ് തയ്യാറായിട്ടില്ല. രാജ്യത്തിൻ്റെ വിദേശനയങ്ങളെയോ സൈനിക ഇടപെടലുകളെയോ വെല്ലുവിളിക്കാനും വിമർശിക്കാനും പൗരന്മാർക്കെന്നപോലെ വിദേശികള്‍ക്കും തുല്യ അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിധി അവസാനിപ്പിക്കുന്നത്.
Related Posts
പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമം കുവൈത്തിൽ പ്രാബല്യത്തിൽ; പ്രവാസികൾക്ക് കാലാവധി അഞ്ച് വർഷം
- law-point
- March 23, 2025
- 0
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ഡ്രൈവിങ് ലൈസന്‍സ് നിയമം. ഗതാഗത നിയമത്തിലെ എക്സിക്യൂട്ടീവ് […]
സൽമാൻ റുഷ്ദിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരുപത്തിയഞ്ച് വർഷം തടവുശിക്ഷ
- law-point
- May 17, 2025
- 0
ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരുപത്തിയഞ്ച് വർഷം […]
100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാൻ കോടതി
- law-point
- April 7, 2025
- 0
100 ടൺ ജീവനുള്ള മുതലകളെ ലേലം ചെയ്യാൻ ഒരു ചൈനീസ് കോടതി. വാങ്ങുന്നത് […]
