പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള ബില്‍ റദ്ദാക്കി ഫ്രാൻസിലെ പരമോന്നത ഭരണഘടനാ കോടതി.ഈ നിയമം അമിതമായ നിയന്ത്രണമാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ അനുപാതമില്ലാത്ത രീതിയില്‍ ലംഘിക്കുന്നതാണെന്നും കോടതി വിലയിരുത്തി. 15 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരെ സോഷ്യല്‍ മീഡിയയില്‍ നിന്ന് പൂർണമായി വിലക്കുന്നത് അഭിപ്രായപ്രകടനത്തിന്റെയും ആശയവിനിമയത്തിന്റെയും സ്വാതന്ത്ര്യത്തെ ലംഘിക്കുമെന്നും ഭരണഘടനാ കൗണ്‍സില്‍ വിധിച്ചു. ഓരോ കുട്ടിയുടെയും വ്യക്തിഗത സാഹചര്യങ്ങളും ഓരോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെയും പ്രത്യേക അപകടസാധ്യതകളും പരിഗണിക്കാത്ത നിലയിലാണ് നിയമത്തിൻ്റെ വ്യാപ്തിയെന്നും ഇത് സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയർത്തുന്നതുമാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി.15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാൻ ലക്ഷ്യമിട്ടുള്ള നിയമപ്രമേയത്തിന് കഴിഞ്ഞ മാസം ഫ്രഞ്ച് പാർലമെന്റ് വൻ ഭൂരിപക്ഷത്തോടെ അംഗീകാരം നല്‍കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയയ്ക്ക് ഇത്തരമൊരു പ്രായപരിധി ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമാകുമായിരുന്നു ഫ്രാൻസ്. എന്നാല്‍ ഫ്രാൻസില്‍ പാർലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാണോയെന്ന് ഭരണഘടനാ കൗണ്‍സില്‍ പരിശോധിക്കുന്നതാണ് പതിവ്.
15 വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന ബില്‍ റദ്ദാക്കി ഫ്രാൻസിലെ പരമോന്നത കോടതി
