ബിഎല്‍എം കേസില്‍ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. കേസിലെ പ്രതികളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തരവകുപ്പിനും കേരള പൊലീസിനും കോടതി നിർദേശം നല്‍കി.ബിഎല്‍എം മുൻ ചെയർമാൻ ആർ. പ്രേംകുമാർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹർജി പരിഗണിച്ചത്.ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയ ശേഷമേ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്താവൂ എന്നും കോടതി വ്യക്തമാക്കി. മുൻകൂർ നോട്ടീസ് നല്‍കാതെ പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെടാനോ പാടില്ലെന്നാണ് കോടതിയുടെ നിർദേശം.
ബിഎല്‍എം കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; പ്രതികളെ ഭീഷണിപ്പെടുത്തരുത്
