ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തില്‍ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈക്കോടതിയില്‍.കാസർകോട് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകൻ ഗുരുപ്രസാദ് ആണ് ഹർജി നല്‍കിയത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വിഡി സവർക്കറുടെ പേര്. അതിന്റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വിഡി സവർക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസർക്കാരിന്റെ കയ്യില്‍ രേഖകളുണ്ട്. സവർക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു.2026 ഓഗസ്റ്റ് 6-ന് നടന്ന ക്വിസില്‍ “ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് വിഡി സവർക്കർ എന്ന ഉത്തരമാണ് നല്‍കിയിരുന്നത്. കുമ്പള കാസർഗോഡ് മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് വിഡി സവർക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. തുടർന്ന് അധ്യാപകനെ സസ്പെൻഡ‍് ചെയ്യുകയായിരുന്നു.
ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയില്‍
