കൊച്ചി: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന് പരോൾ അനുവദിച്ച് ഹൈക്കോടതി. ഏഴു ദിവസത്തേക്കാണ് നിലവിൽ പരോൾ അനുവദിച്ചത്. അച്ഛന്റെ അസുഖം പറഞ്ഞാണ് പരോളിനായി നിഷാദ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നാഴ്ചയ്ക്ക് ഇടയിലെ രണ്ടാമത്തെ പരോളാണിത്.പയ്യന്നൂരിൽ പൊലീസിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് വി.കെ നിഷാദ്. കഴിഞ്ഞമാസം 26ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിഷാദിന് ആറ് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ പരോൾ അനുവദിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ പരോൾ കാലാവധി അവസാനിച്ചതോടെ ജയിൽ ഡിജിപി തന്നെ പരോൾ വീണ്ടും അനുവദിച്ചിരുന്നു.ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നിഷാദ് പയ്യന്നൂർ മുനിസിപ്പാലിറ്റി മൊട്ടമ്മൽ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് കൗൺസിലറായി അധികാരമേൽക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്നാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ആറ് ദിവസത്തെ പരോളിന് അനുമതി തേടിയത്.
Related Posts
ഡല്‍ഹി വഖ്ഫ് ബോര്‍ഡിനും പള്ളികള്‍ക്കുമെതിരായ പൊതുതാല്‍പ്പര്യ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- law-point
- February 24, 2026
- 0
ന്യൂഡല്‍ഹി: ഡല്‍ഹി വഖ്ഫ് ബോര്‍ഡും ജഹാംഗീര്‍പുരിയില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് പള്ളികളും ചേര്‍ന്ന് […]
നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി
- law-point
- August 5, 2026
- 0
കൊച്ചി: സംസ്ഥാനത്തെ നടുക്കിയ നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകക്കേസിൽ കുറ്റപത്രം എത്രയും വേഗം […]
തർക്കസ്ഥലം ഭോജ്ശാല ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി
- law-point
- May 15, 2026
- 0
ന്യൂഡൽഹി: മധ്യപ്രദേശിലെ ധറിലെ ഭോജ് ശാല ക്ഷേത്രം- കമാൽ മൗല പള്ളി സമുച്ചയത്തെച്ചൊല്ലിയുള്ള […]
