എസ്. ശ്രീജിത്തിന്റെ വിദേശയാത്ര വിവാദം: ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

എഡിജിപി എസ്. ശ്രീജിത്തിന്റെ വിവാദ വിദേശയാത്രയുമായി ബന്ധപ്പെട്ട ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് കോടതിയുടെ ഇന്നത്തെ നടപടി.

ഗതാഗത കമ്മീഷണറായിരിക്കെ മുൻകൂട്ടി അനുമതി വാങ്ങാതെ യുഎഇ സന്ദർശിച്ചെന്നും, ഔദ്യോഗിക യൂണിഫോം ധരിച്ച് അവിടെയുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തെന്നുമാണ് പ്രധാന ആരോപണം. കൂടാതെ ദുബായിൽ ബിനാമി നിക്ഷേപമുണ്ടെന്ന ആരോപണവും ഹർജിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *