ഫ്രീഡം ക്വിസ് വിവാദം: അധ്യാപകൻ്റെ സസ്‌പെൻഷനുള്ള സ്റ്റേ ഹൈക്കോടതി 2 മാസത്തേക്ക് നീട്ടി

കൊച്ചി: ഫ്രീഡം ക്വിസ് മത്സരത്തിലെ ചോദ്യത്തിന് നടപടി നേരിട്ട അധ്യാപകന്റെ സസ്‌പെൻഷൻ സ്റ്റേ ഹൈക്കോടതി രണ്ട് മാസത്തേക്ക് കൂടി നീട്ടി. കാസർകോട്ടെ സ്കൂളിലെ അധ്യാപകൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.(Freedom Quiz Controversy, Kerala High Court Extends Stay On Teacher Suspension)ഓഗസ്റ്റ് 19-ന് നൽകിയ ഒരു മാസത്തെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി. എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഫ്രീഡം ക്വിസിൽ “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്?” എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് വിവാദമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *